
തൃശൂർ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം എന്ന പ്രമേയത്തിൽ ജില്ലയിലും സമ്മേളനങ്ങൾ നടക്കും. നവംബർ 1ന് വൈകീട്ട് 4ന് ഗുരുവായൂർ ഏരിയയിലാണ് ആദ്യ സമ്മേളനം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ഡോ.നഹാസ് മാള ചെയ്യും. നവംബർ, ഡിസംബർ മാസങ്ങളിലായി ജില്ലയുടെ 19ഏരിയകളിലും നടക്കുന്ന സമ്മേളനങ്ങളിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. നവംബർ 15ന് നടക്കുന്ന ചാവക്കാട് ഏരിയ സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 28ന് അഴീക്കോടാണ് സമാപന സമ്മേളനം സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ മുനീർ വരന്തരപ്പിള്ളി, ഹുദാ ബിൻത് ഇബ്രാഹിം, സി.കെ.മുഹമ്മദ് നജീബ്, ആർ.എം.സുലൈമാൻ, അബൂബക്കർ തളി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |