SignIn
Kerala Kaumudi Online
Friday, 28 August 2026 4.58 AM IST

കണ്ടശ്ശാംകടവ് ജലോത്സവം: ആലപ്പാട് ചുണ്ടൻ ജേതാക്കൾ

kandasankadavu-jalolsavam

അന്തിക്കാട്: ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി കണ്ടശ്ശാംകടവ് ജലോത്സവത്തിൽ എടത്വാ ബോട്ട് ക്ലബ് തുഴഞ്ഞ ആലപ്പാട് ചുണ്ടൻ ജേതാക്കളായി. ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങളുടെ എ ഗ്രേഡ് ഫൈനലിൽ നടുവിൽക്കര സംഘം ബോട്ട് ക്ലബിന്റെ ഗരുഡനും ബി ഗ്രേഡ് ഫൈനലിൽ മുപ്പട്ടിത്തറ ജലസംഘം ബോട്ട് ക്ലബിന്റെ വടക്കുംപുറം വള്ളവും ജേതാക്കളായി. 20 കളിവള്ളങ്ങൾ മത്സരിച്ച ജലോത്സവത്തിലെ ഘോഷയാത്രയിൽ മികച്ച പ്രദർശനത്തിനുള്ള ട്രോഫി ഹനുമാൻ വള്ളം നേടി. കനോലി കനാലിന് കുറുകെ നടന്ന നീന്തൽ മത്സരത്തിൽ ആദിത്യനാരായണൻ ഒന്നാം സ്ഥാനവും സഹോദരങ്ങളായ അഖിൽ രാജ് രണ്ടാം സ്ഥാനവും അതുൽ രാജ് മൂന്നാം സ്ഥാനവും നേടി. മണലൂർ, വാടാനപ്പള്ളി പഞ്ചായത്തുകൾ സംയുക്തമായി ത്രിതല പഞ്ചായത്തുകളുടെയും സംസ്ഥാന സർക്കാരിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെയാണ് ജലോത്സവം സംഘടിപ്പിച്ചത്. ജലോത്സവം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. കണ്ടശ്ശാംകടവ് ജലോത്സവത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള സമീപനം സംസ്ഥാന സർക്കാർ കൈകൊള്ളുമെന്ന് മന്ത്രി പറഞ്ഞു. പ്രൊഫ.സി .രവീന്ദ്രനാഥ് എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ശിഖ സുരേന്ദ്രൻ ,എസ്.പി. നജു മുദ്ദീൻ, ആർ.ഡി.ഒ. ജയന്തി എന്നിവർ മുഖ്യാതിഥികളായി. ജ്യോതിലക്ഷ്മി വസന്തൻ, ക്ലമന്റ് ഫ്രാൻസീസ്,സിജി മോഹൻദാസ്,ഐ.എൻ സുധീഷ്,ഗ്രേസി എന്നിവർ സംസാരിച്ചു. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സമ്മാനങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL