SignIn
Kerala Kaumudi Online
Thursday, 18 June 2026 3.40 AM IST

ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം

dyfi

തൃശൂർ: 'സഖാവ് പുഷ്പൻ നഗറി'ൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഡി.വൈ.എഫ്.ഐ 16-ാം ജില്ലാ സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ പതാക ഉയർത്തിയതോടെ പ്രൗഡോജ്വല തുടക്കം. തുടർന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു, കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്മ അജയ് ഘോഷ്, ജില്ലാ സെക്രട്ടറി കെ.എസ്. റോസൽ രാജ് എന്നിവർ രക്തസാക്ഷിത്വ മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി അറുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജില്ലാ പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം അഖിലേന്ത്യാ സെക്രട്ടറി അഡ്വ. എ.എ. റഹിം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, വൈസ് പ്രസിഡന്റുമാരായ എം. വിജിൻ എം.എൽ.എ, ശ്യാംപ്രസാദ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം കെ.ഡി. ബാഹുലേയൻ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, നേതാക്കളായ പി.എൻ. സുരേന്ദ്രൻ, കെ.എം. അഷറഫ്, എസ്. ബസന്ത് ലാൽ, കെ.എ. റിയാസുദ്ദീൻ, ജിഷ്ണു സത്യൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL