
കോട്ടമുകൾ : കേരള വണിക വൈശ്യസംഘം ദേവസ്വം സമിതിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷവും സംഗീത അർച്ചനയും പറക്കോട് ചെറുകുന്നത്ത് ഭദ്രാദേവി അമ്മൻകോവിലിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാരുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ റീന ശാമുവൽ , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മുരളി , രാമചന്ദ്രൻ ചെട്ടിയാർ, ശ്രീരംഗൻ, സുരേഷ് അടൂർ, കെ.സി കനകരത്തിനം, ബിജു കുമാർ, ചന്ദ്രൻ ചെട്ടിയാർ, അനില ആനന്ദ്, ജയകുമാർ , ദിലീപ് മൂകാംബിക എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |