
പത്തനംതിട്ട: ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിൽ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തിപരിചയം, മറ്റ് യോഗ്യതകൾ ഉണ്ടായിരിക്കണം. 810 രൂപയാണ് ദിവസവേതനം. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സഹിതം നവംബർ 4ന് വൈകിട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി, സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ), ജില്ലാ നിയമ സേവന അതോറിറ്റി, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ. 0468 2220141.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |