SignIn
Kerala Kaumudi Online
Sunday, 20 September 2026 6.59 PM IST

ബിലീവേഴ്സിൽ ബിരുദ സമർപ്പണം

award
തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ അഞ്ചാമത് ബിരുദസമർപ്പണ ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ അഞ്ചാമത് ബിരുദ സമർപ്പണം ചടങ്ങിൽ ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാദ്ധ്യക്ഷൻ ഡോ.സാമുവൽ തിയോഫിലസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയിൽ നടത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദ സമർപ്പണ സന്ദേശം നൽകി. കേരളത്തിന്റെ ആരോഗ്യമേഖലയെ ഉയരങ്ങളിൽ എത്തിച്ചതിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സമർപ്പണ ബോധവും അറിവുമുണ്ടെന്നും ബിരുദം നേടി മെഡിക്കൽ സേവന രംഗത്തിറങ്ങുന്ന ഡോക്‌ടർമാർക്ക് അഗാധമായ സഹാനുഭൂതിയും ഉത്തരവാദിത്ത ബോധവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വേദിയിൽ ഡോ.സാമുവൽ തിയോഫിലസ് മെത്രാപ്പൊലീത്തയെ ഓപ്പറേഷൻ തൂഫാൻ വാരിയറായി പ്രഖ്യാപിച്ച് ബാഡ്ജ് ധരിപ്പിച്ചു. തൂഫാൻ പ്രതിജ്ഞയും സദസിന് ചൊല്ലിക്കൊടുത്തു. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി അജിത്ത് വി.വിശിഷ്ടാതിഥിയായി. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്റുമായ ഫാ.സിജോ പന്തപ്പള്ളിൽ, ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എലിസബത്ത് ജോസഫ്, 2020 ബാച്ചിനെ പ്രതിനിധീകരിച്ച് ഡോ.അനൈന റൂത്ത് രാജൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആരോഗ്യപരിപാലന മേഖലയിലെ സമർപ്പണത്തിന്റെ പ്രതീകമായി പരമ്പരാഗത മെഴുകുതിരി തെളിക്കൽ ചടങ്ങും നടന്നു. പഠനമേഖലയിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL