
ചെറിയനാട്: സ്വസ്തി യോഗവിദ്യാകേന്ദ്രത്തിന്റെ പത്താമത് വാർഷികവും അന്താരാഷ്ട്ര യോഗദിനാചരണവും ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു ഉദ്ഘാടനം ചെയ്തു. സ്വസ്തി യോഗവിദ്യാകേന്ദ്രം ഡയറക്ടർ ഉമേഷ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ഗവ. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. നൈസി ഖാൻ യോഗദിന സന്ദേശം നൽകി. .അനൂപ് സോമനാഥ് , വാർഡ് മെമ്പർ ഉഷ സതീഷ്, മെഡിവെൽ ക്ലിനിക് എം.ഡി. ഹരിദാസൻ പിള്ള, ചെങ്ങന്നൂർ എ.എസ്.ഐ. ഹരികുമാർ, മെഡിക്കൽ ഓഫീസർ അരവിന്ദ് സോമൻ, ഡി.ബി.എച്ച്.എസ്.എസ് പ്രതിനിധി അജേഷ് കുമാർ, മനീഷ് മോഹൻ, യോഗാചാര്യ ശ്രീജ ദീപക് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |