
പന്തളം : പൂഴിക്കാട് 22 ാം വാർഡിൽ പഠനോത്സവം സംഘടിപ്പിച്ചു. വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ ആദരിച്ചു. കുടുംബശ്രീ ബാലസഭ അംഗങ്ങളായ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. എ ഡി എസ് പ്രസിഡന്റ് രാജലക്ഷ്മി അമ്മാളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ പൂഴിക്കാട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബി.പ്രദീപ്, സിനി മോട്ടിലാൽ, ഡോ.പി.ജെ.പ്രദീപ്കുമാർ, വി.ശിവൻകുട്ടി, ശ്രീലത ടി.എസ് , രാധാകൃഷ്ണൻ, എ ഡി എസ് സെക്രട്ടറി സുധാമണി, ഇന്ദിരാ ഗോപാലൻ, ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |