SignIn
Kerala Kaumudi Online
Thursday, 18 June 2026 3.36 AM IST

ഓട്ടോ, ടാക്സി തൊഴിലാളികൾ മാർച്ച് നടത്തി

march

പത്തനംതിട്ട : ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇന്ധനം സബ്സിഡി നിരക്കിൽ നൽകുക, വിലക്കയറ്റം തടയുക, പാചകവാതകത്തിന്റെ വർദ്ധിപ്പിച്ച വില പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രകടനവും ധർണയും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പി.ആർ.പ്രസാദ്, ട്രഷറർ ഇ.കെ.ബേബി,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.പ്രകാശ് ബാബു, കെ.കെ.സുരേന്ദ്രൻ, ഒ.വിശ്വംഭരൻ, രാജൻ വർഗീസ്, പ്രിയ അജയൻ, റോഷൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL