കോന്നി : മദ്യലഹരിയിൽ എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ മൂന്നാംപ്രതിയും പൊലീസിന്റെ പിടിയിലായി. അരുവാപ്പുലം പടപ്പക്കൽ കരിമൽ വടക്കേതിൽ ശ്രീജിത്ത് വിനോദ് (19) ആണ് ഇന്നലെ പിടിയിലായത്. മറ്റു പ്രതികളായ അരുവാപ്പുലം ഊട്ടുപാറ ഷോൺ വില്ലയിൽ ഷോൺ തോമസ് (19), ഊട്ടുപാറ തൂംകുഴിയിൽ സജിൻ വർഗീസ് (19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം.
പൊലീസ് നടത്തിയ അന്വേഷണത്തിൽ എയർഗൺ ഊട്ടുപാറയിലുള്ള ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മോഷണം നടന്ന വീട് തുറന്ന് പൊലീസ് നടത്തിയ പരിശോധനയിൽ എയർഗൺ കൂടാതെ ഒരു ഗിറ്റാറും ഇവിടെ നിന്ന് നിന്ന് അപഹരിച്ചതായി കണ്ടെത്തി. എസ്.ഐമാരായ ഷൈജു, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |