
ഏറത്ത് : സിദ്ധനർ സർവ്വീസ് സൊസൈറ്റി ഏറത്ത് മുരുകൻകുന്ന് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാകേന്ദ്ര പ്രതിനിധി സി.ആനന്ദൻ അദ്‌ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ സുരേഷ് മോട്ടിവേഷൻ ക്ലാസ് നടത്തി. ജെ.ശൈലേന്ദ്രനാഥ്, സൂസൻ ശശികുമാർ എന്നിവർ പഠനോപകരണ വിതരണം നിർവഹിച്ചു. താലൂക്ക് യൂണിയൻ കൗൺസിൽ അംഗം അനുജ ചന്ദ്രൻ, കെ.പ്രസന്നൻ, ബി.രാജൻ, എൻ.മണി, എ.ഭാസ്കരൻ, സി.മനോഹരൻ, ലത.റ്റി, ശ്രീലക്ഷ്മി.ബി, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |