
പത്തനംതിട്ട : വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി മലയാളം ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് വെയിറ്റേജ് മാർക്കുണ്ട്. അപേക്ഷകർ യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി 689672 എന്ന വിലാസത്തിൽ അപേക്ഷിക്കണം.അവസാന തീയതി 24. ഫോൺ: 04735 227703.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |