
റാന്നി : ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും വിപണത്തിനുമായി റാന്നി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ആറാം വാർഡ് പുതുശ്ശേരിമല ദീപം സംഘകൃഷിയിൽ ബന്ദി, ജമന്തി , വാടാമുല്ല എന്നിവയുടെ തൈകൾ നട്ടു. വാർഡ് മെമ്പർ രാജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജെ.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ചെയർപേഴ്സൺ അഞ്ജു കൃഷ്ണ, മെമ്പർ സെക്രട്ടറി രമേശ് കുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ സൗമ്യ.സി.ആർ, സംഘകൃഷി അംഗങ്ങൾ, അഗ്രി സി ആർ പി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |