പാലക്കാട്: ആളിയാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ചിറ്റൂർ പുഴയിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച് മണക്കടവിൽ സെക്കന്റിൽ 1273 ഘനയടി എന്ന തോതിൽ വെള്ളം എത്തുന്ന സാഹചര്യത്തിൽ മൂലത്തറ റഗുലേറ്ററിന്റെ ഒരു ഷട്ടർ 30 സെ.മീറ്റർ എന്ന തോതിൽ പുഴയിലേക്ക് ഇറക്കി ജലനിരപ്പ് ക്രമീകരിച്ചിരിക്കുന്നു. മഴയുടെ തീവ്രത കണക്കിലെടുത്ത് ഇനിയും നീരൊഴുക്ക് കൂടാൻ സാദ്ധ്യത ഉള്ളതിനാൽ ചിറ്റൂർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും കോസ്വേയിലൂടെയുള്ള യാത്രക്കാരും ജാഗ്രത പുലർത്തണമെന്ന് ചിറ്റൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |