SignIn
Kerala Kaumudi Online
Tuesday, 27 October 2026 8.24 AM IST

പാലക്കാട് ജില്ലയിൽ മത്സ്യക്കൃഷി സജീവം

fish
.

വാളയാർ: കിഴക്കൻ മേഖലയിലെ കുളങ്ങളിലും പാടശേഖരങ്ങളിലും വിളയുന്നത് ലക്ഷങ്ങളുടെ മത്സ്യ സമ്പത്ത്. മത്സ്യങ്ങൾ വിളയുന്ന പറുദീസകളായി മാറുകയാണ് എലപ്പുള്ളി, പുതുശ്ശേരി പഞ്ചായത്തുകളിലെ ജലാശയങ്ങൾ. മത്സ്യ കൃഷിയിൽ വിജയഗാഥ രചിച്ച നിരവധി കർഷകരാണ് ഇവിടെയുള്ളത്. ഫിഷറീസ്, കൃഷി വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ കൂടുതൽ സ്ഥലത്തേക്ക് മത്സ്യ കൃഷി വ്യാപിപ്പിക്കുകയാണ്. മത്സ്യ കൃഷി വ്യാപിപ്പിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ പ്രവർത്തനങ്ങളും ഇവിടെ പുരോഗമിക്കുകയാണ്. എട്ട് കോടി രൂപയുടെ പ്യുദ്ധതിയാണ് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ മത്സ്യ കൃഷി പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. രാസവസ്തുക്കൾ ചേർക്കാത്ത ജീവനുള്ള മീനുകൾക്ക് സംസ്ഥാനത്ത് ഉടനീളം ആവശ്യക്കാർ ഏറെയാണ്. കുളങ്ങൾക്കും പാടശേഖരങ്ങൾക്കും പുറമെ വീട്ടുമുറ്റത്ത് ടാങ്കിൽ വരെ മത്സ്യ കൃഷി ചെയ്യുന്നവരുണ്ട്. കരിമീൻ, തിലോപ്പിയ, വരാൽ, അസംവാള, റോഹു, കട്ല, മൃഗാൽ എന്നീ ഇനങ്ങളിൽ പെട്ട മത്സ്യങ്ങളാണ് വളർത്തുന്നത്. ഉയർന്ന തീറ്റ ചെലവാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. വെള്ളത്തിന്റെ ഗുണ നിലവാരം കുറയുമ്പോൾ മത്സ്യങ്ങൾക്ക് രോഗബാധയുണ്ടാകുന്നതാണ് മറ്റൊരു പ്രശ്നം. മഴക്കാലത്ത് കുളങ്ങൾ കരകവിഞ്ഞൊഴുകുമ്പോൾ മീനുകൾ ഒഴുകി പോകുന്ന സ്ഥിതിയുണ്ട്. വേനൽ കാലത്ത് കുളങ്ങളിൽ ജലനിരപ്പ് താഴുന്നത് മറ്റൊരു പ്രതിസന്ധിയാണ്. മീൻ കുഞ്ഞുങ്ങൾ വാങ്ങാനും കുളം നന്നാക്കാനും തീറ്റക്കും ഫിഷറിസ് വകുപ്പ് സഹായം നൽകുന്നുണ്ട്. മത്സ്യബോർഡ് വായ്പകളും വിപണന സഹായങ്ങളും ഒരുക്കിയിട്ടുണ്ട്. അഡാക്കിൽ നിന്നും ഉയർന്ന നിലവാരമുള്ള മത്സ്യ കുഞ്ഞുങ്ങളും സാങ്കേതിക സഹായങ്ങളും ലഭ്യമാണ്.സ്വകാര്യ കുളങ്ങൾ, ക്ഷേത്ര കുളങ്ങൾ, ക്വാറികൾ, തണ്ണീർത്തടങ്ങൾ എന്നിവ മത്സ്യ കൃഷിക്ക് അനുയോജ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. ഗുണമേന്മയുള്ള വിത്തുകളും തീറ്റകളും ലഭ്യമാക്കലും , ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കലും, അലങ്കാര മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL