SignIn
Kerala Kaumudi Online
Sunday, 25 October 2026 6.07 AM IST

തൈ വിതരണം

vegetables
പൊൽപ്പുള്ളി പഞ്ചായത്ത് കൃഷി ഭവനിൽ ശീതകാല പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ.സ്വാമിനാഥൻ നിർവ്വഹിക്കുന്നു.

ചിറ്റൂർ: പൊൽപുള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്ക് ശീതകാല പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാബേജ്, കോളിഫ്ളവർ തുടങ്ങിയ പച്ചക്കറികളുടെ തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സ്വാമിനാഥൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷിയിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും പോഷകസമൃദ്ധമായ പച്ചക്കറികളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫ. കെ.കാർത്തികേയൻ, കൃഷി ഓഫീസർ ലിബി ആന്റണി, കൃഷി അസിസ്റ്റന്റുമാരായ ടിൻസി ജോൺ, പ്രീത, ബി.ടി.എം അനുഭവ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL