SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.42 AM IST

'പ്രിയദർശിനി' ഇന്നുമുതൽ

priyadarshini
p

പാലക്കാട് ഡിപ്പോയിൽ നിന്ന് 52 സർവ്വീസുകൾ

പാലക്കാട്: യു.ഡി.എഫ് സർക്കാറിന്റെ ഇന്ദിരാ ഗാരന്റി പദ്ധതി പ്രകാരമുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര 'പ്രിയദർശിനി' ഇന്നു മുതൽ യാഥാർത്ഥ്യമാകും. സാധാരണ ഓർഡിനറി സർവീസ്, സിറ്റി ഓർഡിനറി ബസ്, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവീസ്, ടൗൺ ടു ടൗൺ ബസ്, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി സർവീസ്, ഗ്രാമവണ്ടി സർവീസ് എന്നിവയിലാണ് സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. എന്നാൽ ജില്ലയിൽ നിന്ന് ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ടൗൺ ടു ടൗൺ, അന്തർ സംസ്ഥാന ഓർഡിനറി ബസുകളിലാണ് സൗജന്യയാത്രയുണ്ടാവുക.

സൗജന്യയാത്രയുള്ള ഓർഡിനറി ബസുകളെ തിരിച്ചറിയുന്നതിനായി ഇത്തരം ബസുകളിൽ സ്റ്റിക്കർ പതിപ്പിക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ ഒൻപതിന് പാലക്കാട് ഡിപ്പോയിൽ വി.കെ.ശ്രീകണ്ഠൻ എം.പി കെ.എസ്.ആർ.ടി.സി സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.

ജില്ലയിൽ നിന്ന് 117 സർവ്വീസുകൾ

ജില്ലയിൽ നിന്ന് 117 സർവ്വീസുകളാണ് സൗജന്യ യാത്രക്കായുള്ളത്. പാലക്കാട്, മണ്ണാർക്കാട്, വടഞ്ചേരി, ചിറ്റൂർ ഡിപ്പോകളിൽ നിന്നുള്ളതാണ് 117 സർവീസുകൾ. പാലക്കാട് കെ.എസ്.ആർ. ടി.സി ഡിപ്പോയിൽ നിന്നാണ് കൂടുതൽ സർവീസുള്ളത് 52 എണ്ണം. ചിറ്റൂർ വടഞ്ചേരി ഡിപ്പോകളിൽ നിന്ന് 22 വീതവും മണ്ണാർക്കാട് ഡിപ്പോയിൽ നിന്ന് 21 സർവീസുകളുമാണുള്ളത്. ഇതിനുപുറമെ തൃശൂർ-പാലക്കാട്, തൃശൂർ-കോഴിക്കോട് റൂട്ടിൽ പത്ത് മിനിറ്റ് ഇടവിട്ട് ജില്ലയിലെത്തുന്ന ഓർഡിനറി സർവീസുകളിലും 20 മിനിറ്റ് ഇടവിട്ടുള്ള പൊള്ളാച്ചി-പാലക്കാട് സർവീസിലും സ്ത്രീകൾക്ക് സൗജന്യയാത്രയുണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PRIYADARSHINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL