മലപ്പുറം: മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വിജിലൻസ് ബോധവത്ക്കരണ വാരത്തോടനുബന്ധിച്ച് ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ എ.ഡി.എം. പി.ഒ.സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിജിലൻസ് ഡിവൈ.എസ്.പി. കെ.എം.ബിജു അദ്ധ്യക്ഷത വഹിച്ചു.വിജിലൻസ് എ.എസ്.ഐ. കെ.സന്തോഷ് ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. വിജിലൻസ് ഇൻസ്പെക്ടർമാരായ എ.ഫിറോസ്, എം.സുജിത്, സന്ദീപ് കുമാർ, വി.കമറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) സ്വാതി ചന്ദ്രമോഹൻ നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |