പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന സായംപ്രഭാ ഹോമിലേക്ക് കുക്കർ സമ്മാനിച്ചു. പേരാമ്പ്ര ലയൺസ് ക്ലബ് പ്രസിഡന്റ് ശശീന്ദ്രൻ കീർത്തി, പകൽവീട് കെയർടേക്കർ സുനിത സുരേന്ദ്രന് കുക്കർ കൈമാറി. ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് മെമ്പർ ഭാസ്കരൻ അളകാപുരി, ഡോ. സനിൽ കുമാർ, സി.ടി. രാധാകൃഷ്ണൻ, പ്രകാശൻ കിഴക്കയിൽ, വി.എൻ. മുരളീധരൻ, സദാനന്ദൻ പി.എൽ., ഒ.എം. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബാലചന്ദ്രൻ പാറച്ചോട്ടിൽ സ്വാഗതവുംസുനിത സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കരുതലാണ് ഏറ്റവും വലിയ സമ്മാനം എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ, ആത്മവിശ്വാസവും സന്തോഷവും പകരുന്നതിനൊപ്പം മാതൃകയായി മാറുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |