പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം നടത്തി. എം.എൽ.എ അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ചുറ്റുമതിലിൻ്റെ നിർമാണം പൂർത്തിയാക്കുക. പി.സി ഷീബ അദ്ധ്യക്ഷത വഹിച്ചു. ദീപ ഡി ഓൾഗ മുഖ്യാതിഥിയായി. ഇ.സി ഹർഷാദിനെ ആദരിച്ചു. കെ ഷൈമ, നിഷ പയ്യന പുതിയോട്ടിൽ, ശോഭ കിഴക്കൻ കുളങ്ങര, സി ഷജീറ, വേണു വെണ്ണാടി, ടി ഖാലിദ്, പി രവീന്ദ്രൻ, വി നിഷ, പി ജനാർദ്ദനൻ, ജയേന്ദ്രൻ തെക്കേ കുറ്റി, ബഷീർ മേലടി, കെ.പി ഗിരീഷ് കുമാർ, രവീന്ദ്രൻ പിലാച്ചേരി, കെ സ്മിത പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |