കുറ്റ്യാടി : സ്ത്രീ ശാക്തീകരണം എന്നത് കേവലം ഒരു മുദ്രാവാക്യമല്ലെന്നും മറിച്ച് ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യകതയാണെന്നും കെ എം അഭിജിത്ത് എം.എൽ.എ. സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകുമ്പോൾ അവർ കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുഖ്യധാരയിലേക്ക് കടന്നുവരികയാണെന്നും കുറ്റ്യാടി റൂറൽ ഹൗസിംഗ് സഹകരണ സംഘം ഏർപെടുത്തിയ ഗൃഹലക്ഷ്‌മി സമ്പാദ്യപദ്ധതി ഉദ്‌ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പ്രസിഡന്റ് കെ.സി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ആർമിയിൽ സെലക്ഷൻ നേടിയ വിപിൻകല്യാണിനെ ആദരിച്ചു. കോരങ്ങോട്ട് ജമാൽ മുഖ്യപ്രഭാഷണം നടത്തി. താഹിറ ബഷീർ, സി. പി രഘുനാഥ്, പി.വി ജോൺസൺ, എൻ.കെ കുഞ്ഞബ്ദുള്ള, വിജയൻ വക്കത്ത് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |