SignIn
Kerala Kaumudi Online
Sunday, 25 October 2026 6.06 AM IST

പെൻഷൻ പരിഷ്‌ക്കരണ നടപടികൾ വേഗത്തിലാക്കണം

ksspa

ചെമ്പ്: പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന്
കേരളാ സ്​റ്റേ​റ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ചെമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മ​റ്റി അംഗം പി.വി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സി.യു.അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായി നിയമിതനായ തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബുവിനെ ചടങ്ങിൽ ആദരിച്ചു.
ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.സണ്ണി, കെ.എസ്.എസ്. പി.എ സംസ്ഥാന കമ്മ​റ്റി അംഗം ലീലാ അക്കരപ്പാടം, നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ.പ്രദീപ് കുമാർ, സെക്രട്ടറി സി.അജയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.ജയപ്രകാശ്, റഷീദ് മങ്ങാടൻ, മോനു ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി.യു അബ്രഹാം (പ്രസിഡന്റ്), സുസോ ഷിണി തങ്കമണി, ടി.പി.അരവിന്ദാക്ഷൻ (വൈസ് പ്രസിഡന്റുമാർ), കെ.വേണു (സെക്രട്ടറി), കെ.ഡി.സന്തോഷ് കുമാർ, (ജോയിന്റ് സെക്രട്ടറി), കെ.വി.ചാക്കോ (ട്രഷറർ). വനിതാ ഫോറം ഭാരവാഹികളായി സുസോഷിണി (പ്രസിഡന്റ്), ലാലു ജോസ് (സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KSSPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL