കോട്ടയം: സെൻസസ് 2027 സ്വയം വിവരശേഖരണ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സെൻസസ് ഓഫീസ് ജില്ലയിലെ സർക്കാർ ഓഫീസുകൾക്കുമായി 'സെൽഫ് എന്യൂമറേഷൻ മത്സരം' സംഘടിപ്പിക്കും.
പത്തോ അതിൽക്കൂടുതലോ ജീവനക്കാരുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഓഫീസിലെ എല്ലാ ജീവനക്കാരും തങ്ങളുടെ സ്വയം വിവരശേഖരണം (സെൽഫ് എന്യൂമറേഷൻ) പൂർത്തിയാക്കിയ ശേഷം എല്ലാ ജീവനക്കാരും ചേർന്നുള്ള സെൽഫി എടുക്കണം. ജീവനക്കാരുടെ മൊബൈൽ ഫോണുകളിൽ സ്വയം വിവരശേഖരണം പൂർത്തിയാക്കിയതിന്റെ സ്‌ക്രീൻ (കംപ്ലീഷൻ സ്‌ക്രീൻ) വ്യക്തമായി കാണുന്ന രീതിയിലായിരിക്കണം സെൽഫി എടുക്കേണ്ടത്. ഈ ഫോട്ടോ https://forms.gle/
ഗ്രൂപ്പ് സെൽഫി ആദ്യം സമർപ്പിക്കുന്ന മൂന്ന് ഓഫീസുകളെ വിജയികളായി പ്രഖ്യാപിക്കും. ഇവർക്ക് ജില്ലാ കളക്ടർ ചേതൻകുമാർ മീണ പുരസ്‌കാരങ്ങൾ നൽകും. സ്വയം വിവരശേഖരണത്തിനുള്ള കാലാവധി ജൂൺ 30ന് അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |