SignIn
Kerala Kaumudi Online
Monday, 22 June 2026 4.37 AM IST

പച്ചക്കറി വിളവെടുപ്പ്

pachakkari

എലിക്കുളം: പഞ്ചായത്തിലെ എട്ടാം വാർഡിലെ അനുഗ്രഹ, ധനലക്ഷ്മി കൂടുംബശ്രീ ഗ്രൂപ്പുകളുടെ സംയുക്ത കർഷക കൂട്ടായ്മയായ തളിർ കർഷകസംഘത്തിന്റെ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വള്ളിപ്പയർ, വഴുതന, പച്ചമുളക്, കുറ്റിപ്പയർ തുടങ്ങിയവയാണ് വിളവെടുത്തത്. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോഷി കെ.ആന്റണി മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അദ്ധ്യക്ഷ സൂര്യാമോൾ, പഞ്ചായത്തംഗങ്ങളായ തുളസി സാബു, സി.മനോജ്, സുജാതാദേവി, മറിയാമ്മ അടിച്ചിലേത്ത്, വി.ഐ.അബ്ദുൾ കരീം, എം.കെ.സുജാത, കൃഷിഓഫീസർ കെ.പ്രവീൺ, അസി.കൃഷി ഓഫീസർ എ.ജെ.അലക്സ് റോയ്, സി.ഡി.എസ്.ചെയർപേഴ്സൺ പി.എസ്.ഷെഹ്ന, എ.ഡി.എസ്.സെക്രട്ടറി വി.എൻ രാജമ്മ, സന്ധ്യാ രാജേന്ദ്രൻ, വി.കെ.സിന്ധു, വി.ജി.ശ്രീകാന്ത്, ഷാജി ഇരുമ്പുകുത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL