SignIn
Kerala Kaumudi Online
Thursday, 18 June 2026 3.38 AM IST

വായന മാസാചരണം നാളെ മുതൽ

reading

കോട്ടയം : വായനമാസാചാരണത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമായ നാളെ വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 10.30 ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിക്കും. കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിക്കും. കഥാകൃത്ത് കെ. രേഖ വായനദിന സന്ദേശം നൽകും. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടം, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിലിൽ എന്നിവയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാ മിഷന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ് പരിപാടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL