SignIn
Kerala Kaumudi Online
Thursday, 18 June 2026 3.38 AM IST

പട്ടയ കമ്മിഷനെ നിയമിക്കണം

patyam

എരുമേലി : പട്ടയപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പട്ടയ കമ്മിഷൻ ഉടൻ നിയമിച്ച് അർഹരായവർക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ലൂയിസ് എരുമേലി മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. 2020 ൽ പട്ടയം നൽകുന്നതിനായി അപേക്ഷകൾ സ്വീകരിച്ചെങ്കിലും കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടെ ആയിരക്കണക്കിന് അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു. പട്ടയം ഇല്ലാത്തതിനാൽ നിരവധി കർഷകർക്ക് കൃഷിഭവൻ രജിസ്‌ട്രേഷനും സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാതെ വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL