SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.51 AM IST

ഇന്ധന വില എസ്.ടി.യു സായാഹ്ന ധർണ 

stu
ഇന്ധന വില വർദ്ധവിനെതിരെ എസ്.ടി.യു ചങ്ങനാശേരിയിൽ നടത്തിയ സായാഹ്ന ധർണ ജില്ലാ പ്രസിഡന്റ് കെ.എസ് ഹലീൽ റഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: പെട്രോൾ, ഡീസൽ, സി.എൻ.ജി, പാചക ഗ്യാസ് വില വർദ്ധനവിനെതിരെ എസ്.ടി.യു നിയോജക മണ്ഡലം കമ്മറ്റി സായാഹ്ന ധർണ നടത്തി. മോദി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ ആണ് ഇന്ധന വിലവർദ്ധനക്കു കാരണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് കെ.എസ് ഹലീൽ റഹിമാൻ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് താജ് വാവനപുരം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് പായിപ്പാട്, പി.എം കബീർ, പി.ടി സലിം, സാബു മുല്ലശ്ശേരി, അബ്ദുൽ കലാം, റഷിദ് ആരമല, ഷാജി ആലുങ്കൽ, സലിം പെത്താണി പറമ്പ്, അഷറഫ്‌ഷൈനു, ഷംസുദിൻ, ലത്തീഫ് ഓവേലി, സലിംഅലി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL