SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.50 AM IST

കോഓർഡിനേറ്റർ  നിയമനം

കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ പാറാംതോട്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഉരുളമൊട്ട എന്നീ വിജ്ഞാൻവാടികളിൽ മേൽനോട്ടച്ചുമതല വഹിക്കുന്നതിനായി കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു. പട്ടികജാതിയിൽപ്പെട്ട ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള യുവതി, യുവാക്കൾക്ക് അപേക്ഷിക്കാം. 21 മുതൽ 45 വരെ പ്രായമുള്ള അതത് തദ്ദേശ സ്ഥാപന പരിധിയിലെ താമസക്കാരായിരിക്കണം. പട്ടികജാതി വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തകരായിരുന്നവർക്ക് മുൻഗണന. ഒരു വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ 18ന് രാവിലെ 11ന് കളക്‌ട്രേറ്റിലുള്ള ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിനെത്തണം. ഫോൺ: 0481 2562503.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL