SignIn
Kerala Kaumudi Online
Monday, 21 September 2026 12.19 AM IST

കല്ലുവാതുക്കൽ ഹരിതകർമ്മസേനയ്ക്ക്   മാലിന്യ സംഭരണ കേന്ദ്രമൊരുങ്ങും

haritha-
കല്ലുവാതുക്കൽ പഞ്ചായത്തിലെ മീനമ്പലം ഭാഗത്ത് റോഡരിൽ ഹരിതകർമ്മസേന ചാക്കുകളിൽ കൂട്ടി വച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം

ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് ആശ്വാസമായി വേളമാനൂരിൽ എം.സി.എഫ് (മാലിന്യ സംഭരണ കേന്ദ്രം) ഒരുങ്ങുന്നു. പഞ്ചായത്തിലെ 24 വാർഡുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ ചാക്കിൽ കെട്ടി തള്ളുന്ന അവസ്ഥയാണ് നിലവിൽ.
ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ നടയ്ക്കലിലെ എം.സി.എഫിലാണ് എത്തിക്കുന്നത്.ഓരോ മാസവും 25 ടൺ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇവ തരം തിരിക്കാനും സൂക്ഷിക്കാനും നിലവിലുള്ള രണ്ടു എം.സി.എഫുകൾ പര്യാപ്തമല്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡരികിലും തുറസായ സ്ഥലങ്ങളിലുമാണ് സംഭരിച്ചിരുന്നത്. മഴയും വെയിലും സഹി​ച്ചാണ് ഹരിതകർമ്മ സേനാംഗഗങ്ങൾ മാലി​ന്യങ്ങൾ തരംതിരിയുന്നത്. ഇതിന് പരിഹാരം എന്ന നിലയിലാണ് വേളമാനൂർ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പഞ്ചായത്തിന്റെ ഭൂമിയിൽ മാർക്കറ്റിന് സമീപം കാട് പിടിച്ചുകിടക്കുന്ന സ്ഥലത്ത് എം.സി.എഫ് നിർമ്മിക്കാൻ പഞ്ചായത്ത് അധി​കൃതർ നടപടി​ സ്വീകരി​ക്കുന്നത്. പഞ്ചായത്ത്‌ ജനറൽ കമ്മിറ്റി അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഇതിനിടെ, എം.സി​.എഫ് സ്ഥാപി​ക്കാനുള്ള ആലോചനയി​ൽ പ്രതി​ഷേധി​ച്ച് ബി.ജെ.പിയും പ്രാദേശവാസികളും രംഗതെത്തി.

 എതിർ പ്രചാരണങ്ങൾ അടിസ്ഥാന രഹിതം

പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിന്റെ പേരിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിനെതിരെ വരുന്ന വാർത്തയും സോഷ്യൽ മീഡിയ പോസ്റ്റുകളും അടിസ്ഥാന രഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയൻ പറഞ്ഞു. വേളമാനൂർ മാർക്കറ്റിന് സമീപത്തായി ഹരിതകർമസേനയ്ക്ക് എം.സി,എഫിന് ആവശ്യമായ സ്ഥലം ലഭ്യമാണെന്ന് പറഞ്ഞത് ബി.ജെ.പി. അംഗമാണ്. അദ്ദേഹവുമായി സ്ഥലം സന്ദർശിച്ച ശേഷമാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും .ജനറൽ കമ്മിറ്റിയിലും ചർച്ചകൾ നടത്തി തീരുമാനം എടുത്തത്. ഇപ്പോൾ എം.സി.എഫിനെതിരെ
ബി.ജെ.പി രംഗത്ത് വന്നത് രാക്ഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL