SignIn
Kerala Kaumudi Online
Monday, 21 September 2026 12.19 AM IST

ആ​ദി​ച്ച​ന​ല്ലൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ... വഴി​യോര വി​ശ്രമകേന്ദ്രം 'വഴി​യി​ടം' വഴി​യാധാരാം!

chathanoor
കു​മ്മ​ല്ലൂർ ജംഗ്​ഷ​നിലെ വഴിയിടം വഴിയോര വിശ്രമ കേന്ദ്രം

ചാ​ത്ത​ന്നൂർ: ആ​ദി​ച്ച​ന​ല്ലൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ല​ക്ഷ​ങ്ങൾ ചെ​ല​വ​ഴി​ച്ചു കു​മ്മ​ല്ലൂർ ജംഗ്​ഷ​നിൽ 2022ൽ പൂർ​ത്തി​യാ​ക്കി​യ 'വ​ഴി​യി​ടം' വിശ്രമകേന്ദ്രം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും തിരിഞ്ഞു നോക്കാൻ ആളില്ല.

.ഇ​ത്തി​ക്ക​ര ​ആ​യൂർ റോഡരികിൽ ശു​ചി​ത്വ​മി​ഷൻ ഫ​ണ്ട് ഉ​പ​യോഗിച്ചാണ് വഴിയിടം കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടന ദിവസം മാത്രമായിരുന്നു പ്രവർത്തനം.
നിർ​മ്മാ​ണം പൂർ​ത്തി​യാ​യി​ട്ടും മാ​സ​ങ്ങൾ ക​ഴി​ഞ്ഞു ഉദ്ഘാടനം നടത്താൻ. നാട്ടുകാരുടെ പ്രതിഷേധം കാരണമാണ് ഉദ്ഘാടനം നടത്തിയതുതന്നെ. അന്നത്തെ എം.എൽ.എ ജി.എസ്. ജയലാൽ ആയിരുന്നു ഉദ്ഘാടകൻ. പരിസരം കാടുപിടിച്ച അവസ്ഥയിലാണ് കെട്ടിടം. ഇ​ന്നു തു​റ​ക്കും, നാ​ളെ തു​റ​ക്കും എ​ന്നു പ​ല​വ​ട്ടം അ​ധി​കൃ​തർ ഉ​റ​പ്പ് നൽ​കിയിരുന്നെങ്കിലും ഒന്നും നടക്കുന്നില്ല. മാ​ലി​ന്യ​മു​ക്​ത ആ​ദി​ച്ച​ന​ല്ലൂർ എ​ന്ന് പ​റ​യു​ന്ന പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​തർ വ​ഴി​യി​ട​ത്തി​ലെ കാ​ടും മാ​ലി​ന്യ​വും കാ​ണു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാർ പ​റ​യു​ന്നു.

അ​ടി​സ്​ഥാ​ന സൗ​ക​ര്യ​ങ്ങൾ എ​ല്ലാം ഒ​രു​ക്കി​യാ​യി​രു​ന്നു ഉ​ദ്​ഘാ​ട​നം. യാ​ത്ര​ക്കാർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള മു​റി, വ​നി​ത​കൾ​ക്കും കു​ട്ടി​കൾ​ക്കും പു​രു​ഷ​ന്മാർ​ക്കും പ്ര​ത്യേ​ക ശൗചാലയങ്ങൾ, ഭി​ന്ന​ശേ​ഷി​ക്കാർ​ക്ക് റാം​പ് സൗ​ക​ര്യം, ഫീ​ഡിംഗ് റൂം, നാ​പ്​കിൻ ഡി​സ്‌​ട്രോ​യർ, വ​സ്​ത്ര​ങ്ങൾ മാ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളം, വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തി​യ കെ​ട്ടി​ട​ത്തിൽ ഇ​വ​യെ​ല്ലാം ഇ​പ്പോൾ പൂ​ട്ടി​യ അ​വ​സ്ഥ​യിലാണ്.

ലഘു ഭക്ഷണ ശാലയും

വ​ഴ​യോ​ര വി​ശ്ര​മ കേ​ന്ദ്ര​ത്തി​നൊ​പ്പം ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യ്​ക്കു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ടും കേ​ന്ദ്ര​സർ​ക്കാ​രി​ന്റെ ശു​ചി​ത്വ​മി​ഷൻ ഫ​ണ്ടു​മാ​ണ് പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ന്തർ​സം​സ്ഥാ​ന റോ​ഡാ​ണ് ഇ​ത്തി​ക്ക​ര ​ആ​യൂർ റോ​ഡ്. ചാ​ത്ത​ന്നൂർ ​മീ​യണ്ണൂർ റോ​ഡ് ക​ട​ന്ന് പോ​കു​ന്ന കു​മ്മ​ല്ലൂർ ജംഗ്​ഷ​നി​ലാ​ണ് വ​ഴി​യി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. നി​ര​വ​ധി ബ​സ് സർ​വീ​സുകളുള്ള ഇവിടത്തെ വഴിയിടം അടിയന്തരമായി തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL