SignIn
Kerala Kaumudi Online
Monday, 21 September 2026 12.19 AM IST

പട്ടങ്ങൾ നിർമ്മിച്ച് കൊട്ടാരക്കര ടൗൺ യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ

cc
കൊട്ടാരക്കര ഗവ. ടൗൺ യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനം

കൊട്ടാരക്കര : പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര ടൗൺ യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ 'മേക്ക് ദി കൈറ്റ്' പ്രവർത്തനം ശ്രദ്ധേയമായി. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും സ്വയം നിർമ്മിച്ച വർണ്ണപ്പട്ടങ്ങളുമായാണ് സ്‌കൂളിലെത്തിയത്.

വായുവിൽ പട്ടം എങ്ങനെ പറക്കുന്നു എന്ന ശാസ്ത്ര തത്വം പ്രായോഗികമായി മനസിലാക്കുന്നതിനാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. സ്‌കൂൾ അങ്കണത്തിൽ കുട്ടികൾ പട്ടം പറത്തി പഠനാനുഭവം പങ്കുവെച്ചു.

സ്‌കൂൾ പ്രഥമാദ്ധ്യാപിക അനിലകുമാരി, ക്ലാസ് അദ്ധ്യാപകരായ സീതാലക്ഷ്മി, നീതു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL