
കൊല്ലം: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരത്തിന്റെ ഭാഗമായി 24ന് ലഹരിവിമുക്ത ക്യാമ്പസ് ദിനം ആചരിക്കും. വിമുക്തി ദർശൻ വ്യാപകമാക്കുന്നതിന് 26 മുതൽ ഒരുമാസക്കാലം ലഹരിവിമോചന മാസമായും ആചരിക്കും. കൊല്ലം തങ്കശേരി ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ദിനാചരണം കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. സമിതി ഡയറക്ടർ ഫാ. ബിനു തോമസ്, സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സിൽവി ആന്റണി, വൈസ് പ്രിൻസിപ്പൽ ഫാ. മനോജ് ആന്റണി എന്നിവർ പങ്കെടുക്കുമെന്ന് സമിതി രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണിയും ജനറൽ സെക്രട്ടറി എ.ജെ.ഡിക്രൂസും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |