
പരവൂർ: പരവൂർ എസ്.എൻ.വി.ജി എച്ച്.എസിൽ വിദ്യാരംഗം കലാസാഹിത്യ വേദി ആരംഭിച്ചു. നാടക രചയിതാവും അദ്ധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ബി.വേണു ഉദ്ഘാടനം ചെയ്തു. ഗൗരിലക്ഷ്മി അദ്ധ്യക്ഷയായി. അദ്ധ്യാപക കലാ പ്രതിഭകളായ ദർശന ജയകുമാർ, അനിൽകുമാർ എന്നിവർ സംഗീതാർച്ചന നടത്തി. സ്കൂൾ പ്രഥമാദ്ധ്യാപിക പി.ബിന്ദു, സ്കൂൾ മാനേജർ എസ്.സാജൻ, പി.ടി.എ പ്രസിഡന്റ് സി.അശോക് കുമാർ, വിദ്യാരംഗം ക്ലബ് കൺവീനർമാരായ യു.പി.ബിന്ദു, ക്ലബ് കൺവീനർ കാവ്യ, ഭാഗ്യ.എസ്.കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |