SignIn
Kerala Kaumudi Online
Thursday, 18 June 2026 3.37 AM IST

ഫാസ് വനിതാവേദി രൂപികരണം

കൊല്ലം: ഫാസ് അംഗങ്ങളുടെ കുടുംബത്തിലെ വനിതകൾക്കായി ഫാസിന്റെ ആഭിമുഖ്യത്തിൽ വനിതാവേദി രൂപികരിക്കും. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക, ചർച്ചകൾ, സെമിനാറുകൾ, വനിതകളുടെ കലാ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഫൈൻ ആർട്‌സ് സൊസൈറ്റി (കൊല്ലം ഫാസ്), ​ കല സംയുക്ത പ്രതിമാസ പരിപാടി 21ന് വൈകിട്ട് 6.30ന് സോപാനം കലാകേന്ദ്രത്തിൽ തിരുവനന്തപുരം ശ്രീനന്ദന അവതരിപ്പിക്കുന്ന നാടകം 'ഇരുവർ' ഉണ്ടായിരിക്കും. കൊല്ലം ഫാസിന്റെ ആഭിമുഖ്യത്തിൽ 27ന് വൈകിട്ട് 5 മുതൽ കൊല്ലം ഫൈൻ ആർട്ട്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഇഷ്ടഗാനങ്ങൾ ആലപിക്കാവുന്ന കരോക്കെ സംഗീത പരിപാടി 'ഫാസ് സംഗീതനിറവ്' നടക്കും. പ്രവേശനം സൗജന്യമാണ്. പ്രദീപ്​ ആശ്രാമം, സെക്രട്ടറി,ഫോൺ: 9447348793.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL