SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.53 AM IST

ഗ്രാമങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ മിൽക്ക് എ.ടി.എമ്മുകൾ

milk

കൊല്ലം: ഗ്രാമപ്രദേശങ്ങളിൽ മിൽക്ക് എ.ടി.എമ്മുകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ കുര്യോട്ടുമല ഫാമിൽ നിന്നുള്ള പശുവിൻ പാലാകും മിൽക്ക് എ.ടി.എമ്മുകൾ വഴി വിതരണം ചെയ്യുക.

കുര്യോട്ടുമല ഫാമിൽ കിടാരികൾ സഹിതം നിലവിൽ അറുന്നൂറോളം പശുക്കളുണ്ട്. ഇതിൽ ഇരുന്നൂറോളം കറവയുള്ളവയാണ്. ഇവയിൽ നിന്ന് പ്രതിദിനം 1300 മുതൽ 1400 വരെ ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. ഇവ അര ലിറ്ററിന്റെ കവറുകളിലാക്കി ക്യുര്യോട്ടുമല ഫാം, ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തിന് സമീപമുള്ള ഔട്ട് ലെറ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽക്കുന്നത്. പാലിൽ നിന്ന് കുര്യോട്ടുമല ഫാം ഫ്രഷ് എന്ന ബ്രാൻഡിൽ തൈര്, നെയ്യ്, പനീർ എന്നിവയും നിർമ്മിച്ച് വിൽക്കുന്നുണ്ട്.

ആദ്യഘട്ടത്തിൽ അഞ്ച് കേന്ദ്രങ്ങൾ

 ആദ്യഘട്ടമായി അഞ്ച് കേന്ദ്രങ്ങളിൽ മിൽക്ക് എ.ടി.എമ്മുകൾ സ്ഥാപിക്കാനാണ് ആലോചന

 പണമിട്ട ശേഷം കുപ്പിയിലോ പാത്രത്തിലെ പാൽ ശേഖരിക്കാം

 കുര്യോട്ടോമല ഫാമിലെ പാൽ കൊണ്ട് പരിമിതമായ എ.ടി.എമ്മുകളേ പ്രവർത്തിപ്പിക്കാനാകു

 അതിനാൽ ക്ഷീരകർഷകരിൽ നിന്ന് പാൽ സംഭരിക്കും

 ഇതിനായി കുര്യോട്ടുമല ഫാമിൽ പാസ്ചുറൈസേഷൻ സംവിധാനം ഒരുക്കും

കുര്യോട്ടുമല ഐസ്ക്രീം ഉടൻ

കുര്യോട്ടുമല ഫാമിലെ പാൽ ഉപയോഗിച്ച് ഐസ്ക്രീം നിർമ്മാണത്തിനുള്ള ഒരുക്കം തുടങ്ങി. പ്രതിദിനം നൂറ് ലിറ്റർ പാൽ ഉപയോഗിച്ചാകും ആദ്യഘട്ടത്തിൽ ഐസ്ക്രീം നിർമ്മാണം.

ഓണത്തിന് മുമ്പ് മിൽക്ക് എ.ടി.എമ്മുകൾ സ്ഥാപിക്കും. ജനങ്ങളുടെ പ്രതികരണം മനസിലാക്കിയ ശേഷം വ്യാപിപ്പിക്കും.

എസ്.ആർ.അരുൺബാബു

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL