SignIn
Kerala Kaumudi Online
Monday, 22 June 2026 4.35 AM IST

എസ്.എസ്.എഫ് സാഹിത്യോത്സവം

ssf
എസ്.എസ്.എഫ് 33-ാമത് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് സി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന എസ്.എസ്.എഫ് 33-ാമത് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് സി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ് നഗരിയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി.സി അബ്ദുള്ള സഅദി പതാക ഉയർത്തി. ഡിവിഷൻ പ്രസിഡന്റ് അബ്ദുറഹ്മാർ ഇർഫാനി അദ്ധ്യക്ഷത വഹിച്ചു. സമസ്ത മേഖല പ്രസിഡന്റ് കെ.പി.അബ്ദുറഹ്മാൻ സഖാഫി, ജനറൽ സെക്രട്ടറി അബ്ദുൾ ഖാദിർ സഖാഫി ആറങ്ങാടി, കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബ്ദുൾ ഹമീദ് മൗലവി കൊളവയൽ, സെക്രട്ടറി അബ്ദുൾ സത്താർ പഴയകടപ്പുറം, എസ്.എം.എ ജില്ല ജനറൽ സെക്രട്ടറി ബഷീർ മങ്കയം, ഷിഹാബ് പാണത്തൂർ, സുബൈർ പടന്നക്കാട്, സക്കരിയ്യ അഹ്സനി, മൂസ പടന്നക്കാട്, അബ്ദുൽ മജീദ് ഞാണ്ടിക്കടവ്, ഹബീബ് പഴയകടപ്പുറം, അബൂബക്കർ അഫ്ളൽ സഅദി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL