SignIn
Kerala Kaumudi Online
Monday, 25 May 2026 10.14 AM IST

പത്മിനീയം എൻഡോവ്മെന്റ് പുരസ്ക്കാരം നൽകി

kusri-
പി പത്മിനിയുടെ സ്മ‌രണക്കായി ഏർപെടുത്തിയ എഡോവ്മെൻ്റ്പുരസ്‌കാരം സിഡിഎസ് ചെയർപേഴ്സൺ സനുജ ബേവൂരിക്ക് ജില്ലാ കുടുംബശ്രീ മിഷൻ കോഡിനേറ്റർ രതീഷ് കുമാർ പിലിക്കോട് നൽകുന്നു

തച്ചങ്ങാട്: പള്ളിക്കര പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സണും അമ്പങ്ങാട് ഫ്രണ്ട്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് രക്ഷാധികാരിയുമായിരുന്ന പി. പത്മിനിയുടെ സ്മ‌രണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പുരസ്‌കാരം വിതരണം ചെയ്തു. ഉദുമ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ സനുജ ബേവൂരിയാണ് ജില്ലയിലെ മികച്ച സി.ഡി.എസ് ചെയർപേഴ്‌സണായി പത്മിനീയം എൻഡോവ്മെന്റ് പുരസ്കാരത്തിന് അർഹയായത്. പത്മിനിയുടെ നാലാം ചരമ വാർഷിക അനുസ്മരണ യോഗത്തിൽ ജില്ലാ കുടുംബശ്രീ മിഷൻ കോഡിനേറ്റർ കെ. രതീഷ് കുമാർ 5000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം കൈമാറി. എ.വി ശിവപ്രസാദ് അദ്ധ്യക്ഷനായി. വി.വി സുകുമാരൻ, നാരായണൻ കുന്നുച്ചി, പി. കൃഷ്ണൻ, വി. ഗീത, സിന്ധു പനയാൽ, യു. സുധാകരൻ, ഗിരീശൻ കീക്കാൻ, കെ. പ്രജിത്ത്, ബാലൻ കുതിരക്കോട് എന്നിവർ സംസാരിച്ചു. എ.വി പ്രിയേഷ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL