SignIn
Kerala Kaumudi Online
Saturday, 24 October 2026 5.31 AM IST

ബീഡിത്തൊഴിലാളികൾക്ക് കൂലിയും കരുതലും

kp
കെ.പി സഹദേവൻ

കണ്ണൂർ: സമരമുഖത്തെ മുദ്രാവാക്യങ്ങൾക്കപ്പുറം, തൊഴിലാളികളുടെ കൂലിയും ക്ഷേമവും തീരുമാനിക്കുന്ന മേശകൾക്കു ചുറ്റുമിരുന്നും കെ.പി സഹദേവൻ തന്റെ പോരാട്ടം തുടർന്നു. ബീഡിത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, കേന്ദ്ര ബീഡി വെൽഫെയർ ഫണ്ടിന്റെ സംസ്ഥാന ഉപദേശക ബോർഡ് അംഗം, ബീഡി, സിനിമ, ചെറുകിട എൻജിനീയറിംഗ്, മലഞ്ചരക്ക് വ്യവസായ മേഖലകളിലെ മിനിമം വേജസ് കമ്മിറ്റി അംഗം എന്നീ നിലകളിലായിരുന്നു ആ ഇടപെടൽ.
കൂലി നിശ്ചയിക്കുന്ന മിനിമം വേജസ് കമ്മിറ്റികളിൽ നാല് വ്യത്യസ്ത മേഖലകളുടെ പ്രതിനിധിയായി ഒരേ നേതാവ് ഇരുന്നുവെന്നത് തൊഴിലാളി പ്രസ്ഥാനത്തിനിടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവായി സഹപ്രവർത്തകർ കാണുന്നു.

1968ൽ മംഗളൂരുവിലെ ഗണേഷ് ബീഡി കമ്പനി അടച്ചുപൂട്ടിയതിനെതിരായ സമരത്തിൽ സംയുക്ത സമരസമിതിയുടെ ജനറൽ കൺവീനറായാണ് സഹദേവൻ ശ്രദ്ധേയനായത്. തൊഴിൽ നഷ്ടപ്പെടുമായിരുന്നവർക്കായി കേരള ദിനേശ് ബീഡി സഹകരണ സംഘം രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിന്നീട് ബീഡിത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള സർക്കാർ സംവിധാനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായി.


ആശുപത്രി മുതൽ കൈത്തറി വരെ...
തൊഴിലാളികളുടെ ആരോഗ്യത്തിനും ജീവിതത്തിനും വേണ്ടിയുള്ള സ്ഥാപനങ്ങളുടെ തലപ്പത്തും സഹദേവൻ എത്തി. കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയുടെ പ്രസിഡന്റും കൈത്തറി മേഖലയുടെ സഹകരണ സ്ഥാപനമായ ഹാൻവീവിന്റെ ചെയർമാനുമായിരുന്നു. സി.ഐ.ടി.യു നേതൃത്വത്തിലുള്ള നിരവധി സംഘടനകളുടെ ജില്ലാ ഭാരവാഹിയുമായിരുന്ന അദ്ദേഹം, പതിനെട്ടാം വയസ്സിൽ തുടങ്ങിയ സംഘടനാജീവിതം ആറര പതിറ്റാണ്ടോളം തുടർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL