SignIn
Kerala Kaumudi Online
Saturday, 24 October 2026 5.31 AM IST

കേളകത്ത് ലഹരി വിരുദ്ധ റാലി

ralli
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേളകത്ത് നടന്ന ലഹരി വിരുദ്ധ റാലി

കേളകം: ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ജനപ്രതിനിധികൾക്കൊപ്പം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികളും അദ്ധ്യാപകരും അണിനിരന്ന റാലി കേളകം ടൗൺ വലം വെച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് ലഹരിവിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത് അംഗങ്ങളായ ഷിജി സുരേന്ദ്രൻ, അബ്ദുൽ സലാം, സുനിത രാജു, എസ്.ടി രാജേന്ദ്രൻ, മൈഥിലി രമണൻ, ബിനു എടാൻ, കെ.കെ റിനീഷ്, ലിസി കുന്നോല, ജൂബി ജോസഫ്, ജോർജുകുട്ടി താന്നിവേലിൽ, ജെയ്മോൻ, സിന്ധു മുഞ്ഞനാട്ട് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL