മാതമംഗലം: വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പയ്യന്നൂർ ഉപജില്ല ശാസ്‌ത്രോത്സവം 2026 സമാപിച്ചു. സമാപന ചടങ്ങ് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ജോയ് അദ്ധ്യക്ഷത വഹിച്ചു. എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗംഗാധരൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സുധാമണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി സന്ധ്യ, ശശികല, ശോഭന രവീന്ദ്രൻ, എം. ശാന്തകുമാരി, കെ.സി മധുസൂദനൻ, ജയ്സൺ പുത്തേട്ട്, വെള്ളോറ എ.യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ എം. ജയരാജൻ, പി.ടി.എ പ്രസിഡന്റ് പി. വിനു, കെ.പി താജുദ്ദീൻ, സ്‌കൂൾ യൂണിയൻ ജനറൽ സെക്രട്ടറി ദേവപ്രകാശ് എന്നിവർ സംസാരിച്ചു. സി.എം ശ്രീധരൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |