SignIn
Kerala Kaumudi Online
Saturday, 24 October 2026 5.31 AM IST

ഡി.എ.ഡബ്ല്യു.എഫ് ഐക്യദാർഢ്യ സദസ്സ്

dawf
ഡി.എ.ഡബ്ല്യു.എഫ് ഐക്യദാർഢ്യ സദസ്സ് നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: 13 കോടിയോളം ജനങ്ങളെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കി രാജ്യഭരണം കുത്തകയാക്കി വയ്ക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാറിന് വിടുപണി ചെയ്യുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.എ.ഡബ്ല്യു.എഫ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിൽ നെഹ്രു പ്രതിമയ്ക്ക് സമീപം ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. ഷിജു, സംസ്ഥാന ട്രഷറർ പി.വി ഭാസ്‌കരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ. വിജയൻ, ടി. ജയകുമാർ, എം.എം സുരേന്ദ്രൻ, ജില്ലാ ട്രഷറർ കെ. ശശിധരൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SADNESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL