
നീലേശ്വരം: മടിക്കൈ മുണ്ടോട്ട് താഴത്തുവീട് തറവാട് കുടുംബ സംഗമം ഓണവിസ്മയം 2026 നീലേശ്വരം ബാങ്ക് ദേവരാഗം ഓഡിറ്റോറിയത്തിൽ എസ്,എം.എസ് ഡിവൈ.എസ്.പി ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു.തറവാട് പ്രസിഡന്റ് സത്യൻ മുണ്ടോട്ട് അദ്ധ്യക്ഷത വഹിച്ചു. സപ്തതി നിറവിലെത്തിയ തറവാട് കാരണവർ കുഞ്ഞമ്പു പുത്തൂരാനെ പൊന്നാട നൽകി ആദരിച്ചു. മികച്ച ഗായകനും ഗാനരചയിതാവുമായ ഉത്തംദാസിനെ ചടങ്ങിൽ ആദരിച്ചു.ബാലൻ പുത്തൂരാൻ, റിട്ട.എച്ച്.എം കമലാക്ഷി, ബാലകൃഷ്ണൻ കലയപ്പാടി, സീതാരാമൻ നീലേശ്വരം, ഉദയൻ കലയപ്പാടി, സുമേഷ്, ബിജു എന്നിവർ സംസാരിച്ചു.ബൈജു കലയപ്പാടി സ്വാഗതവും റിട്ട.പോസ്റ്റ് മാസ്റ്റർ ഗോപിനാഥ് ഒടയഞ്ചാൽ നന്ദിയും പറഞ്ഞു. വിവിധ കലാകായിക മത്സര പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. ഉന്നതവിജയികളെയും പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു.
വിവിധ കലാ പരിപാടികളും ഓണസദ്യയും ഇതോടനുബന്ധിച്ച് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |