SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.08 PM IST

ചാമക്കാൽ എൽ.പി സ്‌കൂളിന് പുസ്തകങ്ങൾ കൈമാറി

chamakkal

പയ്യാവൂർ: മടമ്പം പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷൻ സെൻട്രൽ ലൈബ്രറിയും എൻ.എസ്.എസ് യൂണിറ്റും വായനാ മാസാചരണത്തിന്റെ ഭാഗമായി ശേഖരിച്ച ലൈബ്രറി പുസ്തകങ്ങൾ ചാമക്കാൽ ഗവ.എൽ.പി സ്‌കൂളിന് കൈമാറി. ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായാണ് പുസ്തകങ്ങൾ നൽകിയത്. പി.കെ.എം കോളജ് എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ.സിനോജ് ജോസഫ്, ലൈബ്രേറിയൻ ദീപ ജോൺ, സ്റ്റുഡന്റ്സ് കോ ഓർഡിനേറ്റർ സ്നിഗ്ദ ദാസ്, ആദിത്യ കെ.രാജൻ, ഓനായി ബെന്നി, സ്‌കൂൾ മുഖ്യാദ്ധ്യാപകൻ ഇ.പി.ജയപ്രകാശ്, സ്‌കൂൾ ലീഡർ ശിവന്യ, മദർ പി.ടി.എ പ്രസിഡന്റ് സൗമ്യ ദിനേശ് എന്നിവർ പങ്കെടുത്തു. കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ മാനസഗ്രാമം പദ്ധതിയുടെ ഭാഗമായി ചാമക്കാൽ സ്‌കൂളിൽ വിവിധ പ്രൊജക്ടുകൾ വേറെയും നടപ്പാക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL