SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.50 AM IST

ചക്കരക്കൽ റൂട്ടിൽ പുതിയ പ്രിയദർശിനി ബസ്

ph-1

കണ്ണൂർ : താഴെ ചൊവ്വ -ചക്കരക്കൽ റൂട്ടിൽ പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ്സിന്റെ ആദ്യയാത്ര ടി.ഒ.മോഹനൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. താഴെ ചൊവ്വ എളയാവൂർ അമ്പലം -പള്ളിപ്രം മുണ്ടേരി മൊട്ട - ചക്കരക്കൽ വഴിയാണ് ബസ്സ് സർവ്വീസ് . ഈ റൂട്ടിൽ ബസ്സ് സർവ്വീസ് വേണമെന്ന നാട്ടുകാരുടെ നീണ്ടകാലത്തെ ആവശ്യമാണ് ഇപ്പോൾ സഫലമായത്.ബസ്സിന്റെ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷിനും എം.എൽ.എ കൈമാറി.കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജ മഠത്തിൽ, നഗരാസൂത്രണ സമിതി ഉപാധദ്ധ്യക്ഷ ഷമീമ , കൗൺസിലർ എൻ.വിജിന, കെ.എസ് .ആർ.ടി.സി ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ എ.എൻ.രാജേഷ്, കണ്ടക്ടർ ഷാജി കോലത്ത്, ഡ്രൈവർ എൻ കെ.പ്രെദീജ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL