
തളിപ്പറമ്പ: പട്ടുവം പറപ്പൂൽ എ.വി കൃഷ്ണൻ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം സുവർണ്ണ
ജൂബിലി ആഘോഷ സമാപനം പു.ക.സ കാസർകോട് ജില്ലാ പ്രസിഡന്റ് സി എം.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.
വായനശാല സെക്രട്ടറി എം.ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ ഭഗത് ഭാസ്‌കർ വരച്ച
എ.വി.കൃഷ്ണന്റെ ഛായാചിത്രം സി എംവിനയചന്ദ്രൻ പ്രകാശിപ്പിച്ചു.സംഘാടക സമിതി ചെയർമാൻ കെ കരുണാകരൻ സ്വാഗതവും ജോയിന്റ് കൺവീനർ എം.വി.നാരായണൻ നന്ദിയും പറഞ്ഞു.തുടർന്ന് വായനശാല പ്രവർത്തകർ അഭിനയിച്ച 'വെയിൽ' നാടകവും വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |