
ഇരിട്ടി :ഇരിട്ടി നഗരസഭ കൗൺസിലർമാരും ജീവനക്കാരും ഹരിതകർമ്മ സേനാംഗങ്ങളെയും പങ്കെടുപ്പിച്ച് ഓണാഘോഷം സംഘടിപ്പിച്ചു.പൂക്കളം തീർത്തും ഓണസദ്യ നൽകിയും കലാ-കായിക പരിപാടികൾ സംഘടിപ്പിച്ചു ഓണാഘോഷം പൊടിപൊടിച്ചു.നഗരസഭയിൽ നിന്നും കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷനിലേക്ക് സ്ഥലം മാറി പോകുന്ന ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ നഗരസഭയിലെ വിവിധ സേവനങ്ങൾക്ക് ശേഷം വിടുതൽ ചെയ്ത സ്വപ്നശ്രീ, കെ.ജെ.അലീന , ലേജു എന്നിവർക്കു നഗരസഭയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.നഗരസഭ ചെയർപേഴ്സൺ വി.വിനോദ് കുമാർ ഓണാഘോഷവും യാത്രയപ്പ് പരിപാടിയും ഉദ്ഘാടനം ചെയ്തു.വെെസ് ചെയർമാൻ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.കെ.ഷൈജു, വി.പി.അബ്ദുൾ റഷീദ്, ജിഷ,പി.ധനിഷ പി. കെ.രാജൻ കൗൺസിലർമാരായ പി.സീനത്ത്, കെ.കെ.ഉണ്ണികൃഷ്ണൻ, സി.വി.സുധാകരൻ.സെക്രട്ടറി കെ.അൻഷിദ്, എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |