
അമ്പലത്തറ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അജാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലത്തറ സ്നേഹവീട്ടിൽ നല്ലോണം 2026 ഓണാഘോഷം സംഘടിപ്പിച്ചു. സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി രത്നാകരൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കൗൺസിലർ പി.കെ. മാധവൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ.പി.ബാലകൃഷ്ണൻ മുഖ്യാതിഥിയായി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി ഗംഗാധരൻ സ്വാഗതവും കെ വി ഗീത നന്ദിയും പറഞ്ഞു. കെ.കുഞ്ഞികൃഷ്ണൻ പെരിയ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സി പി.ഉണ്ണികൃഷ്ണൻ, നിയോജകമണ്ഡലം നേതാക്കളായ സി രാധാകൃഷ്ണൻ നായർ, കെ.വി.കുഞ്ഞികൃഷ്ണൻ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ.ബലരാമൻ, വനിതാഫാറം മണ്ഡലം പ്രസിഡന്റ് രാധ ഇടയില്യം, സ്നേഹവീട് അഡ്മിനിസ്ട്രേറ്റർ മുനീസ അമ്പലത്തറ, ഭരണസമിതി അംഗം ഷീജമോഹൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.ഓണസദ്യയും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |