
കാഞ്ഞങ്ങാട്: അജാനൂർ കുടുംബശ്രീ മോഡൽ സി.ഡി.എസിലെ സൂര്യകാന്തി, തുളസി ജെ.എൽ ജി ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് രാവണേശ്വരം തെക്കേ പള്ളത്തെ പാടത്ത് വിരിയിച്ചത് വർണ്ണ വസന്തം തന്നെയാണ്. കെ.ജ്യോതി, പി.പൂർണ്ണിമ, പി.കമല, എസ്.പൂർണ്ണിമ എന്നിവരടങ്ങുന്ന സൂര്യകാന്തി ജെ.എ.എൽ.ജിയും കെ.വി.ഉഷ, സി.സരസ്വതി, ടി.അഞ്ചു, എൻ.എ.പ്രീതി, കെ.വി.സ്മിഷ എന്നിവരടങ്ങുന്ന തുളസി ജെ. എൽ ജിയുമാണ് ചെണ്ടുമല്ലി കൃഷിയുടെ അമരക്കാരായി പ്രവർത്തിച്ചത്. വിളവെടുപ്പ് ഉത്സവം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ.അശ്വിനി അദ്ധ്യക്ഷത വഹിച്ചു.അജാനൂർ കൃഷി ഓഫീസർ സന്തോഷ് ചാലിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. വൈസ് ചെയർപേഴ്സൺ കെ.സുമതി നന്ദി പറഞ്ഞു.അഗ്രി സി.ആർ.പി.ശ്രുതി എ.ഡി.എസ്, സി.ഡി.എസ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |