SignIn
Kerala Kaumudi Online
Monday, 24 August 2026 3.52 AM IST

ചെറുവത്തൂരിൽ ഗതാഗതനിയന്ത്രണം

trafic

ചെറുവത്തൂർ :ഓണാഘോഷത്തിന്റെ ഭാഗമായി ചെറുവത്തൂർ ടൗണിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീരുമാനമെടുത്തു. ചെറുവത്തൂർ പടന്ന റോഡിൽ ബസ്റ്റാൻഡിൽ നിന്നും ബസ് പുറത്തേക്ക് ഇറങ്ങുന്ന സ്ഥലം മുതൽ കൃഷിഭവൻ വരെ ഇരുഭാഗത്തും വാഹനപാർക്ക് ഒഴിവാക്കി. ബസ് സ്റ്റാൻഡിന് തെക്കുഭാഗത്തുള്ള റോഡ് വൺവേയായി ഉപയോഗിക്കണം. കേരള ഹോട്ടലിന്റെ ഭാഗത്തുകൂടി മാത്രം പ്രവേശിച്ചിട്ട് ഓട്ടോ സ്റ്റാന്റിന്റെ ഭാഗത്ത് കൂടി പുറത്തേക്ക് ഇറങ്ങണം . ഇരുചക്ര വാഹനങ്ങൾ ഇ.എം.എസ് ഓപ്പൺ ഓഡിറ്റോറിയം ഭാഗത്ത് പാർക്ക് ചെയ്യാം.മറ്റു വാഹനങ്ങൾ പഞ്ചായത്ത് പാർക്കിംഗ് ഏരിയയിലും പഴയ ഹൈവേയിൽ പാക്കനാർ ടാക്കീസിന് തെക്ക് ഭാഗവും കയ്യൂർ റോഡ് ഭാഗത്തും റിയൽ ഹൈപ്പർമാർക്കറ്റിന് പുറകുവശത്തുള്ള സ്ഥലത്തും പാർക്ക് ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CHV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL