
കാഞ്ഞങ്ങാട് : അക്ഷയ കുടുംബശ്രീ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കും ഓണക്കിറ്റുകളും ഓണ പുടവയുംനൽകി.. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസ ഓണക്കിറ്റും ഓണപ്പുടവയും കൈമാറി. കനിവ് പാലിയേറ്റീവിനുള്ള ധനസഹായവും ചടങ്ങിൽ അക്ഷയ കുടുംബശ്രീ പ്രസിഡന്റ് റംലത്ത് ബീവി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.വി.സുകുമാരൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ.അശ്വിനി, വൈസ് ചെയർപേഴ്സൺ കെ.സുമതി, വി.ചന്ദ്രൻ, പി.കെ.പ്രകാശൻ, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അക്ഷയ കുടുംബശ്രീ സെക്രട്ടറി ടി.സീമ സ്വാഗതവും ഐ.വി.രജിത നന്ദിയും പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെയും സി.ഡി.എസ്., എ.ഡി. എസ് അംഗങ്ങളുടെയും നാട്ടുകാരുടെയും സജീവ സാന്നിധ്യം പരിപാടിയെ സമ്പന്നമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |